തെന്നിന്ത്യൻ താരസുന്ദരി സാമന്തയും തെലുങ്ക് സൂപ്പർതാരം രാം ചരണ്‍ തേജയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച പുതിയ തെലുങ്ക് ചിത്രം രംഗസ്ഥലം വൻ ഹിറ്റിലേക്ക്. മാർച്ച് 30നാണ് രംഗസ്ഥലം തിയറ്ററുകളിൽ എത്തിയത്. ചിത്രം ഇതിനോടകം 100കോടി ക്ലബിൽ ഇടം നേടി. ഇതോടെ സാമന്തയുടെയും രാം ചരണ്തേജയുടെയും താരമൂല്യം വീണ്ടും ഉയർന്നു.
സാമന്ത നായികയായ എട്ടാമത്തെ ചിത്രമാണ് ഇപ്പോൾ 100കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. സൂപ്പർനായികയായ അനുഷ്ക ഷെട്ടിയാണ് സാമന്തയ്ക്കു തൊട്ടു പിന്നിലുള്ളത്. അനുഷ്കയുടെ ആറു ചിത്രങ്ങൾ മാത്രമേ ഇതുവരെ 100കോടി ക്ലബിൽ ഇടം നേടിയിട്ടുള്ളൂ.
രംഗസ്ഥലത്തെ ഏഴു ദിവസത്തെ ആഗോള കണക്കനുസരിച്ച് 130കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. ഇതോടെ രംഗസ്ഥലം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമായി മാറിയിരിക്കുകയാണ്. അല്ലു അർജുന്റെ സരൈനോഡിന്റെ കളക്ഷനാണ് രംഗസ്ഥലം മറികടന്നത്. ചിത്രം സംവിധാനം ചെയ്തത് സുകുമാറാണ്.