തെന്നിന്ത്യൻ സിനിമയിലെ മികച്ച താര ജോഡികളാണ് പ്രഭാസും അനുഷ്കയും. സ്ക്രീനിൽ മാത്രമല്ല സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന ചിത്രത്തോടെയാണ് ഇരുവരും ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. പ്രഭാസിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് അനുഷ്ക പരിചയപ്പെടുത്തിയിട്ടുള്ളത്. വിവാഹ വാർത്തകളേയും ഗോസിപ്പുകളേയും അനുഷ്കയും പ്രഭാസും നിരവധി തവണ നിരസിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ അനുഷ്കയുടെ പിറന്നാളിന് പ്രഭാസ് നൽകിയ വിലയേറിയ സമ്മാനമാണ് ചർച്ചാവിഷയമാകുന്നത്. നവംബർ ആറിന് തെന്നിന്ത്യൻ താരറാണിയായ അനുഷ്കയുടെ പിറന്നാളായിരുന്നു .സിനിമ മേഖലയിലെ പല പ്രമുഖരും താരത്തിന് പിറന്നാൾ ആശംസയുമായി എത്തി. അപ്പോഴെല്ലാം ആരാധകർ കാത്തിരുന്നത് പ്രഭാസ് അനുഷ്കയ്ക്ക് നൽകുന്ന സമ്മാനം എന്താണെന്ന് അറിയാനായിരുന്നു. ആരാധകർ കാത്തിരുന്നതുപോലെ തന്നെ പ്രഭാസ് തന്റെ പ്രിയ സുഹൃത്തിന് ഏറ്റവും വിലയേറിയ സമ്മാനമാണ് നൽകിയതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം പ്രഭാസ് ഒരു ബിഎംഡബ്ല്യു കാറാണത്രേ അനുഷ്കയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്.
ഒക്ടോബർ 23ന് പ്രഭാസിന്റെ പിറന്നാളായിരുന്നു. അന്ന് പ്രഭാസിനെ ഞെട്ടിക്കുന്ന സമ്മാനമാണ് അനുഷ്ക നൽകിയത്. വാച്ചുകളോട് ഏറെ ഇഷ്ടമുള്ള പ്രഭാസിന് വിലയേറിയ ഒരു ഡിസൈനർ വാച്ചാണ് അനുഷ്ക സമ്മാനമായി നൽകിയത്. കരണ്‍ ജോഹർ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് പ്രവേശിക്കാൻ അനുഷ്കയ്ക്ക് ലഭിച്ച അവസരം നിരസിക്കാൻ കാരണം പ്രഭാസാണെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കരണ്‍ ജോഹറിൽ നിന്ന് ഇത്തരത്തിലൊരു ക്ഷണം വന്നപ്പോൾ അനുഷ്ക പ്രഭാസുമായി കൂടി ആലോചിച്ചെന്നാണ് റിപ്പോർട്ട്. പ്രഭാസിന്റേയും അനുഷ്കയുടേയും കുടുംബങ്ങളിൽ വിവാഹത്തിനുള്ള ആലോചനകൾ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിനാലാണ് ബോളിവുഡ് ക്ഷണം അനുഷ്ക നിരസിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.