ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങിയതിനു ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ ചോദിച്ചത് പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ചായിരുന്നു.
ഇതിനെ സംബന്ധിച്ച നിരവധി ഗോസിപ്പുകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അനുഷ്കയുടെ അമ്മ പ്രഭുല്ല ഷെട്ടി.
“അനുഷ്കയും പ്രഭാസും ഒന്നിച്ച് അഭിനിയിച്ചിട്ടുണ്ട്. മാത്രമല്ല സ്ക്രീനിൽ അവർ നല്ല ജോഡിയുമാണ്. പ്രഭാസിനെ പോലെ ഒരു മരുമകനെ ലഭിക്കുവാൻ ആരും ആഗ്രഹിക്കും. പക്ഷെ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണ്. കല്യാണത്തെ കുറിച്ച് വെറുതെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്’. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രഭുല്ല തുറന്നു പറച്ചിൽ നടത്തിയത്.
ഭഗ്മതിയാണ് അനുഷ്കയുടെ പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണ തിരക്കിലാണ് പ്രഭാസ് ഇപ്പോൾ.