ബോളിവുഡിലെ മിന്നും താരമാണ് വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശര്‍മ. നടി എന്നതിലുപരിയായി നിര്‍മാതാവും കൂടിയാണ് ഇന്ന് അനുഷ്ക ശർമ.
ഈ അടുത്ത കാലത്താണ് അനുഷ്ക ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് ബോളിവുഡിലെ മുന്‍നിര താരമാണെങ്കിലും അനുഷ്കയുടെ തുടക്കക്കാലം പലരെയും പോലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു.
പലപ്പോഴും അവസരങ്ങള്‍ നഷ്ടമാവുകയും പിന്തള്ളല് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. 15-ാം വയസില്‍ പോലും അനുഷ്കയെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് പല ഷോകളില്‍ നിന്നും പരസ്യചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുടക്കക്കാലത്ത് നേരിട്ട ദുരനുഭങ്ങളെക്കുറിച്ച് അനുഷ്ക തന്നെ മനസ് തുറന്നിട്ടുണ്ട്. എന്റെ ലുക്കിന്റെ പേരിലായിരുന്നു പലരും നോ പറഞ്ഞിരുന്നത്. അതെന്നെ മാനസികാമായി തളര്‍ത്തിയിരുന്നു.
എന്നാല്‍ എല്ലാത്തിനെയും നേരിടുകയും അതിജീവിക്കുകയും ചെയ്ത് ഇന്നത്തെ താരപദവിയിലേക്ക് എത്തുകയായിരുന്നു. എന്റെ പതിനഞ്ചാം വയസ് മുതല്‍ ഞാന്‍ അവഗണനകള്‍ നേരിടുന്നുണ്ട്.
അതേക്കുറിച്ച് ഞാന്‍ പറയാതിരിക്കുന്നത് അതുകൊണ്ട് കാര്യമില്ല എന്നതു കൊണ്ടാണ്. ഷോകളില്‍ നിന്നും ഒഴിവാക്കപ്പെടുമായിരുന്നു. പരസ്യങ്ങളില്‍ അവസാന നിമിഷം ആളെ മാറ്റുമായിരുന്നു.
എല്ലാം എനിക്കും സംഭവിച്ചിട്ടുണ്ട്. അത് ജീവിതത്തിന്റെയും ഈ മേഖലയുടേയും സ്വഭാവമാണ്. പക്ഷെ 15-ാം വയസില്‍ ഉണ്ടാകുന്ന അത്തരം അനുഭവങ്ങളും,
രൂപത്തിന്റെ പേരിലുള്ള ജഡ്ജുമെന്റുകളുമെല്ലാം മനസികമായി തളര്‍ത്തുന്നതായിരിക്കും. ഞാനതിനെ നേരിടാന്‍ പഠിക്കുകയായിരുന്നു- അനുഷ്ക പറയുന്നു.
പലപ്പോഴും നിര്‍മാതാക്കളില്‍ നിന്നും കാസ്റ്റിംഗ് ഡയറക്ടര്‍മാരില്‍ നിന്നുമുള്ള പരോക്ഷമായ പ്രതികരണങ്ങളില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചും അനുഷ്ക മനസ് തുറന്നിരുന്നു.
അവര്‍ പറയുന്നത് എന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നു. ലുക്ക് ശരിയായില്ലെന്ന് അവര്‍ പറയുമ്പോള്‍ അതിനര്‍ഥം എന്റെ ശരീരത്തക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത് എന്നാണ്.
എല്ലാം എന്തെങ്കിലും പൊളിറ്റിക്കലിയായ വാക്കുകളോടെയേ പറയൂ. അതാണ് എന്നെ സംബന്ധിച്ച് കള്ളത്തരവും ബഹുമാനമില്ലായ്മയെന്നും അനുഷ്ക പറഞ്ഞു.