പ്രഭാസും അനുഷ്ക ഷെട്ടിയും തമ്മിലുള്ള പ്രണയത്തെ ചുറ്റിപ്പറ്റി വാർത്തകൾ മെനഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ് പപ്പരാസികൾ. അവരുടെ പുതിയ കണ്ടെത്തൽ അനുഷ്കയെ ലക്ഷ്യം വച്ചുള്ളതാണ്. പ്രഭാസിന്റെ കാര്യത്തിൽ അനുഷ്ക വളരെ പൊസസീവാണെന്നും പ്രഭാസിന് ഫോൺ കോൾ വരുന്പോൾ അനുഷ്ക അസ്വസ്ഥയാകാറുണ്ടെന്നുമാണ് പപ്പരാസികളുടെ കണ്ടെത്തൽ.
പ്രഭാസിന് ഫോൺ വന്നാൽ അപ്പോൾ തന്നെ അത് ആരാണെന്ന് അനുഷ്കയ്ക്ക് അറിയണമെന്നും ഫോൺ അപ്പോൾ തന്നെ അനുഷ്ക പരിശോധിക്കുമെന്നുമാണ് പപ്പരാസികൾ പറയുന്നത്. എന്നാൽ ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഈ വാർത്തയെപ്പറ്റി ഒന്നും പറയാൻ പ്രഭാസും അനുഷ്കയും ഇതുവരെ തയ്യാറായിട്ടില്ല.