അമ്മയുടെ സാരി ധരിക്കാൻ ഇപ്പോഴും ഇഷ്ടമെന്ന് ബോളിവുഡ് താരം അനുഷ്ക ശർമ. തന്റെ ചെറുപ്പത്തിൽ അമ്മ പാർട്ടിക്ക് പോകുന്പോൾ അമ്മയുടെ വസ്ത്രവും മേക്ക്അപ്പും താൻ നോക്കി നിൽക്കുമായിരുന്നു. നോക്കി നിൽക്കുക മാത്രമല്ല അമ്മയുടെ സാരി ഉടുത്ത് നോക്കുകയും ചെയ്തിരുന്നുവെന്ന് താരം പറയുന്നു.എന്നാൽ ചെറുപ്പത്തിൽ മാത്രമല്ല ഇപ്പോഴും താരം അമ്മയുടെ വസ്ത്രം ഉടുക്കാൻ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം.
അച്ഛൻ പട്ടാളക്കാരനായതിനാൽ അമ്മയും അനുഷ്കയും പല സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. അതുകൊണ്ട് പല ഗ്രാമങ്ങളിലെയും സാരികൾ അമ്മയുടെ ശേഖരത്തിലുണ്ട്. അമ്മയുടെ സാരി ശേഖരത്തിൽ നിന്ന് താൻ ഇപ്പോഴും ഇഷ്ടപ്പെട്ടത് ഉടുക്കാറുണ്ടെന്നാണ് അനുഷ്ക പറയുന്നത്. ഏറ്റവും ഒടുവിലായി വസ്ത്രത്തോടുള്ള അനുഷ്കയുടെ ഇഷ്ടം വസ്ത്ര ഡിസൈനിങ്ങിലേക്ക് എത്തിച്ചിരിക്കുകയാണ്.