ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) ഏറ്റവും പകിട്ടേകുന്ന ഘടകങ്ങളിലൊന്നാണ് സെലിബ്രിറ്റികൾ. ഷാരൂഖ് ഖാൻ, പ്രീതി സിന്റ തുടങ്ങിയവർക്ക് ടീമുകൾ സ്വന്തമായുള്ളപ്പോൾ ഭർത്താവ് വിരാട് കൊഹ്ലിക്കൊപ്പം അനുഷ്ക ശർമ സ്റ്റേഡിയത്തിലെ നിറസാന്നിധ്യമാണ്.
റിലീസിനൊരുങ്ങുന്ന റാസി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി ബ്രെറ്റ് ലീ, ഇർഫാൻ പഠാൻ എന്നിവർക്കൊപ്പം ആലിയയും ഇപ്പോൾ സ്റ്റേഡിയത്തിലെത്തുന്നുണ്ട്. ബോളിവുഡ് താരങ്ങൾക്കായി ഒരു വനിതാ ക്രിക്കറ്റ് ടീം രൂപപ്പെടുത്തിയാൽ ആരൊക്കെ തെരഞ്ഞെടുക്കപ്പെടുമെന്നു ചോദിച്ചാൽ ആലിയ പറയും, അനുഷ്ക ശർമയ്ക്ക് നല്ലൊരു ക്യാപ്റ്റനാകാൻ കഴിയും.
ഇതു കൂടാതെ കങ്കണ റണാവത്ത് മികച്ച ഓൾ റൗണ്ടറും കത്രീന കൈഫ് കീ ഫീൽഡറുമാകും. ടീമിനൊരു പേരും ആലിയ നിർദേശിച്ചു “ചാൻ മുൽഗി’ (മറാത്തിയിൽ “ഗുഡ് ഗേൾസ്’ എന്നർഥം). ഈ മാസം 11ന് പ്രദർശനത്തിനെത്തുന്ന റാസി നിർമിച്ചിരിക്കുന്നത് ജുംഗ്ലീ പിക്ചേഴ്സും ധർമ പ്രൊഡക്ഷൻസും ചേർന്നാണ്.