ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ജീവിത സഖിയായ ശേഷം അനുഷ്ക ഷെട്ടി എത്തുകയാണ് നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കാന്‍. ഇതുവരെ കാണാത്ത വേഷത്തിലാണ് ഈ ഹോളിക്ക് അനുഷ്കയുടെ വരവ്. പാരി എന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പേടിപ്പിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന ടീസര്‍ പുറത്തു വിട്ട് താരം എല്ലാവര്ക്കും ശുഭരാത്രിയും മധുര സ്വപ്നങ്ങളും നേര്‍ന്നിരിക്കുകയാണ്.
മാര്‍ച്ച് രണ്ടിനാണ് പാരി തിയേറ്ററുകളില്‍ എത്തുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. അനുഷ്കയുടെ പേടിപ്പിക്കുന്ന രൂപവും പിന്തുടരുന്ന നോട്ടവും അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. പാരി ഒരു മുത്തശ്ശിക്കഥയല്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.
18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. നേരത്തെ ഫെബ്രുവരി ഒന്‍പതിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത്, മനോജ് ബാജ്പേയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയാരി എന്ന ചിത്രവും അന്നുതന്നെ ആയതിനാല്‍ തിയതി മാറ്റുകയായിരുന്നു. എന്തായാലും അനുഷ്കയുടെ ഭീകരരൂപം കണ്ട് ആരാധകരെല്ലാം ഞെട്ടിയിരിക്കുകയാണ്.