അനുഷ്ക ശർമ പ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് ഹൊറർ ത്രില്ലർ ചിത്രമാണ് പാരി. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. പാരി ഒരു മുത്തശ്ശിക്കഥയല്ല എന്ന ടാഗ് ലൈനോടുകൂടിയാണ് 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസർ പുറത്തിറങ്ങിയത്.
നവാഗതനായ പ്രോസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരംബ്രത ചാറ്റർജി, രജത് കപൂർ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ അനുഷ്ക ശർമ തന്നെയാണ്. മാർച്ച് 2ന് ചിത്രം തിയറ്ററുകളിലെത്തും