കല്യാണം കഴിച്ചതോടെ വിരാട് കോഹ്ലിയുടെ ഫോം പോയോ? ആരാധകരുടെ സംശയം സത്യമാണോ ഇല്ലയൊ എന്നത് വ്യക്തമല്ലെങ്കിലും അനുഷ്ക ശര്‍മ ദക്ഷിണാഫ്രിക്കയില്‍ നിന്നു ഇന്ത്യയിലേക്ക് വിമാനം കയറി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം ഗാലറിയില്‍ ഇരുന്ന് കളി കണ്ടതിനു ശേഷമാണ് അനുഷ്ക ശര്‍മ്മ തിരികെ പറന്നത്.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് ബ്ലാക്കും വൈറ്റും ഇടകലര്‍ന്ന ജെംപ്സ്യൂട്ടിലും, ബ്ലാക്ക് വിന്റേജ് സണ്‍ ഗ്ലാസും ധരിച്ചാണ ്അനുഷ്ക വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. കാത്തിരുന്ന പാപ്പരാസികള്‍ക്ക് ചിരി നല്‍കിയാണ് അനുഷ്ക ശര്‍മ്മ നീങ്ങിയത്. മുംബൈയിലെ വിവാഹ വിരുന്നിനു തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പം വിരുഷ്ക ദമ്പതികള്‍ കേപ്ടൗണിലേയ്ക്ക് പറന്നത്.
മികച്ച ഫോമിലായിരുന്ന കോഹ്ലി ആദ്യ ദിനത്തില്‍ അഞ്ച് റണ്‍സിനു പുറത്തായതോടെ സാമൂഹ്യമാധ്യമങ്ങളില്‍ അനുഷ്കയ്ക്ക് നേരെ പഴികളുടെ കൂമ്പാരം നിറയുകയായിരുന്നു. കോഹ്ലിയുടെ ഔദ്യോഗിക ഹണിമൂണ്‍ അവസാനിച്ചത് ഇന്നായിരുന്നു. അനുഷ്ക ഭാഗ്യമില്ലാത്തവള്‍ ആണെന്നുള്‍പ്പെടെ നിരവധി പഴികളാണ് അനുഷ്കയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.