മുംബൈ: കാറില്‍ നിന്നു മാലിന്യം നടുറോഡിലേക്ക് തള്ളിയ ആളുകളുടെ കാര്‍ തടഞ്ഞു നിര്‍ത്തി ശാസിച്ച് ബോളിവുഡ് താരം അനുഷ്ക ശര്‍മ. ഭര്‍ത്താവ് വിരാട് കോഹ്ലിയാണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടത്. സമീപത്ത് കൂടി പോകുന്ന കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ വേണം. മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണം എന്നൊക്കെ അനുഷ്ക വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് കോഹ്ലിയേയും അനുഷ്കയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. പലരും ഇത്തരം കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ല. മാത്രവുമല്ല, ഭൂരിപക്ഷം പേരും ഇതു തമാശയായാണു കാണുന്നത്. ഇതു നാണക്കേടാണെന്നും കോഹ്ലി വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു.
Saw these people throwing garbage on the road & pulled them up rightfully. Travelling in a luxury car and brains gone for a toss. These people will keep our country clean? Yeah right! If you see something wrong happening like this, do the same & spread awareness. @AnushkaSharma pic.twitter.com/p8flrmcnba
— Virat Kohli (@imVkohli) June 16, 2018