വിരാട് കോഹ്ലി ഇന്ന് തന്റെ 35-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരാണ് കോഹ്ലിക്ക് ജന്മദിനാശംസകൾ നേർന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ രാവിലെ മുതൽ കാണാതായ ഒരു ജന്മദിന ആശംസ അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ അനുഷ്ക ശർമ്മയുടേതായിരുന്നു.
ഒടുവിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന് ജന്മദിനാശംസകൾ നേർന്ന് ഭാര്യയും നടിയുമായ അനുഷ്ക ശർമ എത്തി. ജന്മദിന ആശമസയ്ക്കൊപ്പം വിരാടിന്റെ രണ്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അനുഷ്ക പങ്കിട്ടു.
അനുഷ്ക ശർമ്മയുടെ പോസ്റ്റ് ഹൃദയസ്പർശിയായ ഒരു സന്ദേശം ഉൾക്കൊള്ളുന്നു. സാധാരണ പറയാറുള്ള ‘ഹാപ്പി ബർത്ത്ഡേ’ അതിൽ ഉൾപ്പെട്ടില്ലെങ്കിലും താരത്തിന്റെ വാക്കുകൾ അവളുടെ ജീവിതത്തിലെ വിരാടിന്റെ പ്രാധാന്യവും അഗാധമായ സ്നേഹവും പ്രകടിപ്പിച്ചു.
സ്നേഹം വെറും വാക്കുകൾക്ക് അപ്പുറത്താണെന്നും നമ്മൾ പങ്കിടുന്ന വികാരങ്ങളെക്കുറിച്ചാണെന്നും ഇത് ഓർമ്മപ്പെടുത്തുന്നു.