ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ്. ഈ കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് മനോധൈര്യം നല്കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി.
ഈ ദുരിതകാലത്ത് ആരും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് മനസ് തകര്‍ക്കരുത് എന്നാണ് അനുഷ്ക ഷെട്ടി പറയുന്നത്.
കൊവിഡ് ഭീതിയിലും പോസിറ്റീവ് ആയിരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് അനുഷ്ക. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളിലൂടെയാണ് താരസുന്ദരി ഇക്കാര്യം പറയുന്നത്.
ഒരിക്കലും നഷ്ടപരിഹാരം നല്കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഓരോരുത്തരും അവരവരുടെ പരമാവധി കാര്യങ്ങൾ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ദുഷിച്ച കാലത്ത് നിന്ന് കരകയറാന്‍ നമുക്കെല്ലാവര്‍ക്കും പരസ്പരം സഹായിക്കാം.
ദയവു ചെയ്ത് കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കുക. വീട്ടില്‍ തന്നെ ഇരിക്കുക. സ്വയം ലോക്ക്ഡൗണില്‍ ഏര്‍പ്പെടുക.
കുടുംബവുമായും സുഹൃത്തുക്കളുമായി സംസാരിക്കുക. ബന്ധങ്ങള്‍ നിലനിര്‍ത്തുക. എല്ലാവര്ക്കും അവരുടെ വികാരങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാന്‍ അറിയണം എന്നില്ല.
ഒന്ന് ശ്വാസമെടുത്ത്, ദിവസവും നല്ലത് എന്തെങ്കിലും ചിന്തിക്കുക. നമുക്ക് ചുറ്റുമുള്ള അവസ്ഥയെ മറികടക്കാന്‍ പോസിറ്റീവ് ആയി ചിന്തിക്കേണ്ടതുണ്ട്.
നിങ്ങളെക്കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കുക. നിങ്ങളുടെ പ്രാര്ഥനയിലെങ്കിലും എല്ലാവരെയും ഉള്‍പ്പെടുത്തുക.
ഈ നിമിഷം എന്ത് ചെയ്യാന്‍ കഴിയും എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് ഊര്‍ജം ചെലവഴിക്കരുത്.
മനുഷ്യശക്തി ഉപയോഗിച്ച് നമുക്ക് ഒരുമിച്ച് ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിയ്ക്കും- അനുഷ്ക ഷെട്ടി കുറിച്ചു.