ബാഹുബലി ചിത്രങ്ങളിലൂടെ രാജ്യമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് അനുഷ്ക്ക. താരത്തിനന്റെ ലോക്ക്ഡൗണ്കാല ചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്.
ട്രാക്ക് സ്യൂട്ടണിഞ്ഞാണ് പുതിയ ഫോട്ടോയില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീണ്ടും തടി കൂടിയ താരത്തിന്റെ പുതിയ മുഖം പക്ഷേ ട്രോളന്മാരുടെ ആക്രമണത്തിന് വിധേയമാകുന്നില്ലെന്നത് ശ്രദ്ധേയമാണ്.
തുടുത്ത കവിളോടു കൂടി ചെറുപുഞ്ചിരിയുമായി അനുഷ്ക്ക പ്രത്യക്ഷപ്പെടുന്ന ചിത്രം ആരാധകര്‍ ആവേശപൂര്‍വമാണ് ഏറ്റെടുത്തിരിക്കുന്നത്. ഏറെക്കാലമായി ശരീരഭാരവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ നേരിടുന്ന താരമാണ് അനുഷ്ക്ക.
മറ്റൊരു പ്രമുഖ തെന്നിന്ത്യന്‍ നായിക തമന്ന തടി കൂടിയ ശേഷമുള്ള ചിത്രങ്ങള്‍ അടുത്തയിടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു തമന്നയ്ക്കു ശരീരഭാരം ക്രമാതീതമായി കൂടിയിരുന്നു.
ഒട്ടനവധി ട്രോളുകളാണ് തമന്നയുടെ ആ ചിത്രത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. ട്രോളില്‍ മനംനൊന്ത് തമന്ന പൊട്ടിക്കരഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വീണ്ടും ലോക്ക്ഡൗണ്‍ വന്നതോടെ അനുഷ്കയെപ്പോലെ പല താരങ്ങളും നിത്യേനയുള്ള വര്‍ക്കൗട്ടും മറ്റും അവസാനിപ്പിച്ചിരിക്കുകയാണ്.
ബാഹുബലി സീരീസിന് ശേഷം അനുഷ്ക ഷെട്ടി സിനിമയില്‍ അത്ര സജീവമല്ലാത്തതിന് കാരണവും ശാരീരികപ്രശ്നങ്ങളായിരുന്നു.
യുവി ക്രിയേഷന്‍സിന് വേണ്ടി മഹേഷ്. പി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം മാത്രമാണ് അനുഷ്ക കമ്മിറ്റ് ചെയ്തിട്ടുള്ളത്. നവീന്‍ പൊലി ഷെട്ടിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ അനുഷ്കയുടെ നായകനാകുന്നത്.
ഏജന്റ് സായ് ശ്രീനിവാസ അത്രേയയിലൂടെ തെലുങ്കിലും ചിച്ചോറിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച നായകനാണ് നവീന്‍ പൊലിഷെട്ടി.