പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ചിരിക്കുകയും ചിരിച്ച് തുടങ്ങിയാല്‍ ചിരിയടക്കാൻ കഴിയാത്തതുമായ അപൂര്‍വ രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് അനുഷ്ക തുറന്ന് പറഞ്ഞത്. 15-20 മിനിറ്റ് വരെ തന്റെ ചിരി നീളാറുണ്ടെന്നും തൊഴിലിടത്തില്പ്പോലും അത് ചിലപ്പോള്‍ പ്രശ്നമാകുന്നുവെന്നും നടി വ്യക്തമാക്കി.
‘എനിക്ക് ലാഫിംഗ് ഡിസീസാണ്. ചിരിക്കുന്നതൊരു പ്രശ്നമാണോയെന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ എനിക്കത് പ്രശ്നമാണ്. ചിരി തുടങ്ങിയാല്‍ പത്തിരുപത് മിനിറ്റ് നീളും. കോമഡി രംഗം ചിത്രീകരിക്കുമ്പോഴും കാണുമ്പോഴുമെല്ലാം തനിക്ക് അസുഖം വില്ലനാകാറുണ്ടെന്നും ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കേണ്ടി വന്നിട്ടുണ്ട്’ എന്നും താരം പറഞ്ഞു.
ചിരിയോ കരച്ചിലോ നിയന്ത്രിക്കാന്‍ കഴിയാത്തവിധത്തില്‍ ഉണ്ടാകുന്നതാണ് രോഗാവസ്ഥ. അകാരണമായി ചിരിക്കാനോ കരയാനോ തുടങ്ങുമെന്നതാണ് ഈ രോഗത്തിലെ പ്രധാന അവസ്ഥ. രോഗത്തെ ഒരു പരിധിവരെ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. പ്രധാനമായും തലച്ചോറിനെയാണ് ഈ രോഗം ബാധിക്കുന്നത്.