അഭിനയിക്കണമെന്ന മോഹവുമായി എത്തിപ്പെട്ടത് ഒരു കന്നഡച്ചിത്രത്തിന്റെ ഓഡീഷനില്‍; അവിടെ തഴയപ്പെട്ടു; അനുഷ്കാഷെട്ടിയുടെ പഴയകാല ചിത്രങ്ങള്‍ പറയുന്ന കഥ ഇതാണ്…

111ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരി പടമായ ബാഹുബലിയില്‍ നായകനോളം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് നായികയായ ദേവസേനയുടേത്. ദേവസേനയായി അനുഷ്ക ഷെട്ടി അഭിനയിക്കുകയല്ലായിരുന്നു, ജീവിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ മികച്ച നടിമാരുടെ നിരയില്‍ മുമ്പില്‍ നില്‍ക്കുമ്പോള്‍ അനുഷ്ക ഓര്‍ക്കുക ആ പഴയകാര്യമായിരിക്കും.
11
ഒട്ടുമിക്ക നടിമാരെയും പോലെ അവസരം തേടി അലഞ്ഞ കഥ അനുഷ്കയ്ക്കും പറയാനുണ്ട്. അഭിനയമോഹവുമായി ആദ്യം എത്തപ്പെടുന്നത് ഒരു കന്നടച്ചിത്രത്തിന്റെ ഓഡീഷനിലാണ്. എന്നാല്‍ ഫോട്ടോഷൂട്ടിനു ശേഷം നിര്‍മാതാവ് അനുഷ്കയെ തള്ളിക്കളയുകയാണുണ്ടായത്. അന്നെടുത്ത ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കര്‍ണാടകയില്‍ ജനിച്ച അനുഷ്കയുടെ സ്കൂള്‍ വിദ്യാഭ്യാസം ബംഗളുരുവിലായിരുന്നു. സിനിമയിലേക്കുള്ള ആദ്യ പടി നിരാശപ്പെടുത്തിയെങ്കിലും സിനിമ ഉപേക്ഷിക്കാന്‍ അനുഷ്ക തയ്യാറല്ലായിരുന്നു.

2005ല്‍  സൂപ്പര്‍ എന്ന തെലുങ്കു സിനിമയിലൂടെയായിരുന്നു അനുഷ്കയുടെ സിനിമാ അരങ്ങേറ്റം. 2006ല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത വിക്രമരുഡു എന്ന ചിത്രമാണ് അനുഷ്കയുടെ തലേവര മാറ്റിയത്. ഈ ചിത്രത്തിലൂടെ തെലുങ്കിലെ മുന്‍നിര നടിയായി അവര്‍ മാറി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിന് പിന്നാലെ തമിഴ് ചിത്രങ്ങളിലും അനുഷ്ക വിജയം വരിച്ചു. എവിടെ പോയാലും ഒരുപോലെ സ്വീകാര്യത ലഭിക്കുന്ന താരമായി അവര്‍ മാറാനും അധികം താമസിച്ചില്ല.
22
പൊതുവെ ഗ്ലാമര്‍ കൊണ്ട് മാത്രം സിനിമാരംഗത്ത് നിലനിന്നു പോകുന്ന തമിഴ്-തെലുങ്ക് നായികമാരില്‍ നിന്നും അനുഷ്കയെ വ്യത്യസ്തമാക്കുന്നത് അഭിനയവും വ്യക്തിത്വവുമാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് സാഹസത്തിനും അനുഷ്ക തയ്യാറാണ്. അതിന് തെളിവാണ് സൈസ് സീറോയും ബാഹുബലിയുമൊക്കെ. രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയും കഠിനമായ പ്രയത്‌നമാണ് അനുഷ്ക നടത്തിയത്.

33

Related posts