കഥാപാത്രങ്ങൾക്കായി എന്തും ചെയ്യാൻ റെഡിയായിരുന്നു അനുഷ്ക ഷെട്ടി.എന്നാൽ ഇനി അങ്ങനെയുള്ള സാഹസത്തിന് മുതിരില്ലായെന്നുള്ള തീരുമാനത്തിലാണ് ഇപ്പോൾ താരം. ഇഞ്ചി ഇടിപ്പഴകി എന്ന ചിത്രത്തിൽ വണ്ണം നല്ലവണ്ണം കൂട്ടിയെത്തി താരം ഞെട്ടിച്ചിരുന്നു.
എന്നാൽ പിന്നീട് വണ്ണം കുറയ്ക്കാൻ നോക്കിയതാണ് താരത്തിന് പണിയായത്. ഇതിന് ശേഷമിറങ്ങിയ ബാഹുബലി, രുദ്രമ്മാദേവി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഗ്രാഫിക്സ് ഉപയോഗിച്ചാണ് തടി കുറച്ച് സ്ക്രീനില്‍ കാണിച്ചത്. തടി കുറച്ചപ്പോഴേക്കും മറ്റൊരു പണി താരത്തെ തേടിയെത്തി. നടുവ് വേദന കൂടിയതോടെ ഇപ്പോൾ കേരളത്തിൽ ആയുർവേദ ചികിത്സയ്ക്ക് എത്തുകയാണ് അനുഷ്ക. ഇനിയങ്ങോട്ട് സിനിമയ്ക്കായി വലിയ റിസ്ക്കൊന്നും എടുക്കണ്ടായെന്നുള്ള നിലപാടിലാണ് അനുഷ്ക ഇപ്പോൾ.