എന്നോട് ഒരാൾ ആദ്യമായി പ്രണയാഭ്യർഥന നടത്തുന്നത് സ്കൂളിൽ വച്ചായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അത്. ഒപ്പം പഠിച്ചിരുന്ന ഒരാളാണ് പ്രണയാഭ്യർഥന നടത്തിയത്.
അന്ന് പ്രണയം എന്താണെന്ന് അറിയില്ലെങ്കിലും ഞാൻ ഓക്കെ പറഞ്ഞു. അത് പിന്നീട് നല്ലൊരു ഓർമയായി മാറി. ഇപ്പോഴത്തെ നായികമാരിൽ ഏറ്റവും ഇഷ്ടപ്പെട്ട നായികമാർ തൃഷയും നയൻതാരയും ഭൂമികയുമാണ്.
അവരുടെ അഭിനയത്തിനൊപ്പം വ്യക്തിത്വവും ഇഷ്ടമാണ്. -അനുഷ്ഷെട്ടി