എല്ലാവരുടേയും ജീവിതത്തിൽ വഴിത്തിരിവാകുന്ന സംഭവങ്ങളോ വ്യക്തികളോ ഉണ്ടാകും. അടുത്തിടെ നടത്തിയ ഒരു വിമാനയാത്രയ്ക്കുശേഷമാണ് അനുഷ്ക ശർമ തന്റെ ജീവിതം മാറ്റിമറിച്ച വ്യക്തിയെക്കുറിച്ച് പറഞ്ഞത്. ഏഴു വർഷംമുന്പ് ബംഗളൂരുവിൽ വച്ചാണ് പ്രശസ്ത ഫാഷൻ ഡിസൈനർ വെൻഡൽ റോഡ്രിഗ്സിനെ പരിചയപ്പെടുന്നത്. അന്ന് സാധാരണ പെണ്‍കുട്ടിയായിരുന്ന അനുഷ്കയോട് റോഡ്രിഗ്സാണ് പറഞ്ഞത് അവൾക്ക് മോഡലിംഗിൽ വലിയ ഭാവിയുണ്ടെന്ന്.
അതിനുശേഷം അദ്ദേഹം തന്റെ ഫാഷൻ ഷോകളിൽ അനുഷ്കയെ ഉൾപ്പെടുത്തുകയും ചെയ്തു. ഫാഷൻ ഷോകളിലൂടെ സിനിമാലോകത്തെത്തിയ അനുഷ്ക വളരെ പെട്ടെന്നാണ് ബോളിവുഡിന് പ്രിയപ്പെട്ടവളായി മാറിയത്. അതിനുശേഷം ഇപ്പോഴാണ് രണ്ടുപേരും വീണ്ടും നേരിൽ കാണുന്നത്. മുംബൈ വിമാനത്താവളത്തിൽ ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രം അനുഷ്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.