തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. പ്രതിഭാധനനായ കലാകാരനെയാണ് നഷ്ടപ്പെട്ടത്. സംഗീതലോകത്ത് വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിര്യാണത്തിൽ അഗാതമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ഹൃദയസ്തംഭനത്തേത്തുടർന്നാണ് അന്ത്യം. അപകടത്തിൽ രണ്ടുവയസുകാരിയായ മകൾ തേജസ്വിനി ബാല മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.