സിനിമയിലെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി നടി അനു സിത്താര. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ചോദ്യത്തിനു മറുപടിയായി നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് നടി പറയുന്നു. ഇൻസ്റ്റഗ്രാമിലായിരുന്നു സംവാദം. തന്നെ വീട്ടിൽ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും താരം പറയുന്നു.
2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്.