പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള അനു സിതാരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സ്കൂള്‍ കാലഘട്ടത്തില്‍ ഒരു ഓട്ടോയില്‍ ചെറുചിരിയോടെ ഇരിക്കുന്ന ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അന്ന് ഒരു നടിയാകുമെന്ന് വിചാരിച്ചിട്ടുണ്ടാകില്ലെന്നും എത്ര സുന്ദരിയായിരിക്കുന്നു എന്നുമാണ് ആരാധകരുടെ കമന്റുകള്‍.
നടി ശിവദയും അനുശ്രീയും അവരുടെ ആശ്ചര്യം പങ്കുവച്ചിട്ടുണ്ട്. ഇതാരാ ഇത് എന്നാണ് ശിവദ ചോദിച്ചിരിക്കുന്നത്.
ഗ്രാമീണതയുള്ള നാടന്‍ പെണ്‍കുട്ടി എന്ന വിശേഷണമാണ് അനു സിതാരക്ക് ആരാധകര്‍ നല്‍കിയിരിക്കുന്നത്. മലയാള സിനിമയുടെ മുഖശ്രീയാണ് താരം എന്നും അവര്‍ പറയുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത് മാനാണ് ഒടുവില്‍ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. ഭര്‍ത്താവ് വിഷ്ണുവിനൊപ്പം നിരവധി ചടങ്ങുകളില്‍ പങ്കെടുക്കുന്ന അനു എന്നും ആരാധകര്‍ക്കിടയിലെ പ്രിയ നടിയാണ്.