മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഒരു എഫ്.എം റേഡിയോയിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് അനു സിത്താരയെപ്പറ്റിയുള്ള തന്റെ അഭിപ്രായം ഉണ്ണി വെളിപ്പെടുത്തിയത്.
ഇക്കാര്യം അനുവിനോട് നേരിട്ടു പറഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് അതിന്റെ ആവശ്യമൊന്നുമില്ലെന്നാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. മാമാങ്കത്തിലെ സഹതാരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഉണ്ണി മുകുന്ദൻ അനു സിത്താരയെ പ്രശംസിച്ചത്. മലയാളിത്തവും ഓമനത്തവും ഒന്നു ചേർന്ന സൗന്ദര്യമായിരുന്നു മാമാങ്കത്തിൽ അനു സിത്താരയ്ക്കെന്ന് ഉണ്ണി അഭിപ്രായപ്പെട്ടു.
മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ മേപ്പടിയാൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.