സ്പെ​ഷൽ സ്കൂ​ള്‍ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത! കുഞ്ഞിനോട് കാണിച്ച ക്രൂരതയ്‌ക്കെതിരെ നാട്ടുകാരും; അന്നത്തെ സംഭവത്തെക്കുറിച്ച്‌ അ​നു​വി​ന്‍റെ സ​ഹോ​ദ​രി പ​റ​യു​ന്ന​ത്…

മു​ക്കം: ജി​ല്ല​യി​ലെ പ്ര​മു​ഖ സ്പെ​ഷൽ സ്കൂ​ള്‍ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണം. തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ക​രി​ങ്ങ​ത്ത​ട​ത്തി​ൽ അ​നീ​ഷി​ന്‍റെ ഇ​ള​യ മ​ക​ൾ അ​നു ആ​ണ് ദു​രൂഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച​ത്.

ര​ണ്ടു ദി​വ​സം മുന്പ് സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ ത​ല​ചു​റ്റി വീ​ണു ഛർ​ദി​ച്ചു എ​ന്നു പ​റ​ഞ്ഞു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഛർ​ദി​ച്ചു അ​വ​ശ​യാ​യ വി​ദ്യാ​ർ​ത്ഥി​നി​യെ വൈ​കു​ന്നേ​ര​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും പ​രാ​തി​യു​ണ്ട്.

സം​ഭ​വം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നി​ല്ല. ഹോ​സ്റ്റ​ലി​ലെ ഹെ​ൽ​പ്പ​ർ വി​ദ്യാ​ർ​ത്ഥി​നി​യെ മ​ർ​ദ്ദി​ച്ചി​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യി. പി​ന്നീ​ട് വെ​ന്‍റിലേ​റ്റ​റി​ൽ ആ​യി​രു​ന്നു ര​ണ്ടു ദി​വ​സം.

എ​ന്നാ​ൽ ത​ല ചു​റ്റി വീ​ണ​ത​ല്ല​ന്ന കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്ക് ഉ​ണ്ടാ​യ സം​ശ​യം കാ​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കു​ട്ടി​യെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കേ​സെ​ടു​ത്ത​ത് ക​ഴി​ഞ്ഞ ദി​വ​സം ബ​ധി​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ മ​രി​ച്ച അ​നു​വി​ന്‍റെ​വീ​ട് സ​ന്ദ​ർ​ശി​ക്ക​യും അ​നു​ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ത​ന്നെ പ​ഠി​ക്കു​ന്ന അ​വ​ളു​ടെ സ​ഹോ​ദ​രി​യു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തപ്പോ​ഴാ​ണ് .

ഹോ​സ്റ്റ​ലി​ൽ വെ​ച്ച് ആ​യ (ഹെ​ൽ​പ്പ​ർ) കു​ട്ടി​യെ മ​ർ​ദി​ച്ച സം​ഭ​വം പു​റ​ത്തെ​ത്തു​ന്ന​തും അ​പ്പോ​ഴാ​ണ്. ഈ ​ഹോ​സ്റ്റ​ലി​ൽ മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ത​ല്ലാ​റു​ണ്ട​ന്ന് സ​ഹോ​ദ​രി പ​റ​യു​ന്നു.

അ​നു​വി​ന്‍റെ സ​ഹോ​ദ​രി പ​റ​യു​ന്ന​ത് :

ഹോ​സ്റ്റ​ലി​ലെ ആ​യ എ​പ്പോ​ഴും വ​ടി​കൊ​ണ്ട് ന​ന്നാ​യി അ​ടി​ക്കും. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തി​ന് ത​ലേ​ഭി​വ​സം വൈ​കു​ന്നേ​രംവ​രെ അ​നു​വി​ന് ഒ​രു കു​ഴ​പ്പു​മി​ല്ലാ​യി​രു​ന്നു.​ പി​റ്റേ​ന്ന് രാ​വി​ലെ​യും ന​ല്ല സ​ന്തോ​ഷ​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു.

പി​ന്നീ​ട് ഛർ​ദ്ദി​ച്ചു. കു​റ​ച്ച് ക​ഴി​ഞ്ഞ് ചാ​യ കു​ടി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ ചാ​യ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞു. ഈ ​കാ​ര്യം ഹോ​സ്റ്റ​ലി​ലെ ആ​യ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ളെ വ​ടി​കൊ​ണ്ട് അ​ടി​ച്ച​താ​യും തു​ട​ർ​ന്ന് അ​വ​ളെ ചാ​യ കു​ടി​പ്പി​ച്ച​താ​യും പ​റ​യു​ന്നു .

കു​റ​ച്ച് ക​ഴി​ഞ്ഞ് അ​വ​ളോ​ട് കു​ളി​ക്കാ​ൻ പ​റ​ഞ്ഞ​ങ്കി​ലും കൂ​ട്ടാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് താ​ൻ അ​വ​ളെ കു​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ബി​രി​യാ​ണി ആ​യി​രു​ന്ന​ങ്കി​ലും അ​വ​ൾ ക​ഴി​ച്ചി​ല്ല. വൈ​കു​ന്നേ​രം ചാ​യ കൊ​ണ്ടു​പോ​യി കൊ​ടു​ത്ത​പ്പോ​ഴും കു​ടി​ച്ചി​ല്ല.

ആ ​കാ​ര്യം ആ​യ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ വേ​ണ്ടെ​ങ്കി​ൽ കു​ടി​ക്ക​ണ്ട എ​ന്ന് പ​റ​ഞ്ഞു. പി​ന്നീ​ട് താ​ൻ ക​ളി​ക്കാ​ൻ പോ​യി. ആ​റു മ​ണി ആ​യ​പ്പോ​ൾ അ​വ​ൾ​ക്ക് സു​ഖ​മാ​യോ എ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ചെ​ന്ന​പ്പോ ക​ണ്ണ് തു​റ​ന്നി​ല്ല. കൂ​ട്ടു​കാ​രി​ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് മു​ഖ​ത്ത് വെ​ള്ളം കൊ​ണ്ടു​വ​ന്നു ത​ളി​ച്ച​ങ്കി​ലും എ​ഴു​ന്നേ​റ്റി​ല്ല.

അപ്പോൾതന്നെ ആ​യ​യെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ ഓ​ട്ടോ​യി​ൽ അ​വ​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി . ഹോ​സ്റ്റ​ലി​ൽ നി​ന്ന് നേ​രി​ട്ട ക്രൂ​ര​മ​ർ​ദ്ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​വും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.

ഒ​പ്പം മ​റ്റെ​ന്ത​ങ്കി​ലും കാ​ര​ണ​മു​ണ്ടോയെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഈ ​കു​ഞ്ഞി​നോ​ട് കാ​ണി​ച്ച ക്രൂ​ര​ത​യ്ക്കെ​തി​രെ നി​യ​മ പോ​രാ​ട്ടം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​രും .

Related posts

Leave a Comment