ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് അനുശ്രീ.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ച അഭിനേത്രി എന്ന നിലയില്‍ പേരെടുക്കാനും അനുശ്രീയ്ക്കായി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി താരങ്ങളാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുമ്പോട്ടു വന്നിട്ടുള്ളത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി കോണ്‍ഗ്രസിലേക്ക് പോയതിനുപിന്നാലെ രമേശ് പിഷാരടി,ഇടവേള ബാബു,മേജര്‍ രവി എന്നിവര്‍ കോണ്ഗ്രസിലേക്കെത്തിയിരുന്നു.
ഇതിനു പിന്നാലെ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും കോണ്‍ഗ്രസിലേക്കെത്തുമെന്ന പ്രചരണവും ഉണ്ടായി.
മലയാളികളുടെ പ്രിയപ്പെട്ട നടി അനുശ്രി കോണ്‍ഗ്രസിലേക്കെന്ന പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ അനുശ്രീയും കോണ്‍ഗ്രസിലേക്ക് എന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുയാണ് താരം. ഈ പ്രചാരണം നടത്തുന്നവര്‍ക്ക് വേറെ പണിയില്ലേ… എന്നാണ് അനുശ്രീ ചോദിക്കുന്നത്.
ധര്മ്മജന് ഇഫക്റ്റ് തുടരുന്നു. അനുശ്രീയും കോണ്‍ഗ്രസിലേക്ക് എന്ന ക്യാപ്ക്ഷനോടെയുള്ള പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും എന്ന് അനുശ്രീയുടേത് പോലുള്ള വാക്കുകളും പോസ്റ്ററില്‍ ഉണ്ട്.
ഈ പോസ്റ്റര്‍ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. ഈ ആള്‍ക്കാര്‍ക്കൊന്നും ഒരു പണിയും ഇല്ലേ? അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. വേറെ വാര്‍ത്തയൊന്നും കിട്ടാനില്ലേ? കഷ്ടം’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അനുശ്രീ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സുഹൃത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന റിനോയ് വര്‍ഗീസിനു വേണ്ടി അനുശ്രീ പ്രചാരണത്തിനെത്തിയിരുന്നു.
ഇതായിരിക്കാം ഇങ്ങനെ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. എന്നാല്‍ റിനോയ് വര്‍ഗീസ് ആ തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയിരുന്നു.