മലയാള സിനിമയില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുശ്രീ. ആക്ഷന്‍ കഥാപാത്രങ്ങള്‍ പോലും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
പുലിമുരുകനില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് അനുശ്രീ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് ആ വേഷം ചെയ്യാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് അനുശ്രീ തുറന്നു പറഞ്ഞത്.
പുലിമുരുകനില്‍ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം ലഭിച്ചത് എനിക്കായിരുന്നു. എന്നാല്‍ ആ സമയം എന്റെ കൈക്ക് ഒരു സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
കമാലിനി മുഖര്‍ജി ചെയ്ത മൈന എന്ന ആ വേഷം പിന്നീട് ഓരോ തവണ ടെലിവിഷനില്‍ കാണുമ്പോഴും അത് ഞാന്‍ ചെയ്യേണ്ടിയിരുന്നത് ഞാന്‍ ആയിരുന്നില്ലേ എന്നോര്‍ത്ത് ഉള്ളില്‍ വിഷമം തോന്നാറുണ്ട്. അതു പോലെ പുലിമുരുകനിലെ കമാലിനിയുടെ രംഗങ്ങള്‍ ഞാന്‍ പലപ്പോഴും അഭിനയിച്ചും നോക്കാറുണ്ടായിരുന്നു.
സിനിമയില്‍ വന്ന് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞപ്പോള്‍ ഉണ്ടായ കൈയുടെ ആ സര്‍ജറി എനിക്ക് വീണ്ടും വെള്ളിത്തിരയില്‍ തുടരാന്‍ കഴിയുമോ എന്ന സംശയവും ഉള്ളില്‍ ജനിപ്പിച്ചിരുന്നു.
കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ എന്നായിരുന്നു ഭയം മുഴുവന്‍. സര്‍ജറിക്കു ശേഷം പൂര്‍ണമായി വിശ്രമിച്ചത് ലോണെടുത്ത് വീട് പണി കഴിപ്പിച്ച സമയത്തായിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം നേരിട്ട സന്ദര്‍ഭം കൂടിയാണ് അതെന്നും അനുശ്രീ പറയുന്നു. -പിജി