റൊമാന്റിക് സീനുകളിൽ അഭിനയിക്കാന്‍ തനിക്ക് മടിയാണെന്ന് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്ന റൊമാന്റിക് സീനിനെ കുറിച്ച് പറയുന്പോഴാണ് അനുശ്രീ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ… റൊമാന്റിക് സീനില്‍ അഭിനയിക്കാന്‍ എനിക്ക് ഭയങ്കര മടിയായിരുന്നു. ഡയമണ്ട് നെക്ലേസ് ചെയ്യുന്പോള്‍ ഒരു ചുംബനരംഗത്ത് അഭിനയിക്കേണ്ടതായി വന്നു.
ഫഹദ് ആണെങ്കില്‍ ആ സമയത്ത് കിസിംഗ് സീനില്‍ മുന്നില്‍ നില്ക്കുന്ന സമയമായിരുന്നു. എനിക്കാണേല്‍ അതിനു ബുദ്ധിമുട്ടായിരുന്നു. അയ്യേ ഉമ്മയോ! ഇതൊക്കെ ചെയ്തിട്ട് താന്‍ എങ്ങനെ നാട്ടില്‍ പോകും എന്ന ചിന്തയായിരുന്നു.
ഫഹദ് അടുത്തേക്ക് വരുന്പോള്‍ താന്‍ പിന്നിലേക്ക് മാറും. ലാല്‍ ജോസ് സാര്‍ അവിടെ നിന്ന് മൈക്കിലൂടെ വിളിച്ചു പറയും. അനൂ…
നീ എന്താണ് കാണിക്കുന്നത്? എന്നൊക്കെ. റൊമാന്റിക് സീനില്‍ അഭിനയിക്കുന്ന സമയത്ത് കൃത്യമായ എക്സ്പ്രഷന്‍ ഒന്നും എനിക്ക് വരില്ലായിരുന്നു. പിന്നെ അതൊക്കെ മാറി വന്നു.
എന്നാലും ഇപ്പോഴും റൊമാന്റിക് സീന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഇപ്പോഴും എനിക്ക് ഒരു വിറയലാണ്. മറ്റു നടിമാരെ പോലെ റൊമാന്റിക് ഗാനരംഗങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടില്ല. ഡയമണ്ട് നെക്ലേസില്‍ ഞാനാണ് ഫഹദിന്റെ നായികയെങ്കിലും ഞങ്ങള്‍ തമ്മില്‍ പാട്ടുകള്‍ ഇല്ലായിരുന്നുവെന്ന് അനുശ്രീ വ്യക്തമാക്കി.