ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം വെള്ളിത്തിരയില്‍ ഉറപ്പിച്ച താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. തൂവെള്ള സാരിയിൽ മാലാഖയെപ്പോലെയാണ് താരത്തിന്റെ ലുക്ക്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്ക്, റോയൽ ലുക്ക് എന്നൊക്കെ പറയാം.
എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. തൂവെള്ള സാരിയോടൊപ്പം സ്ലീവ് ലെസ് ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. സിംപിൾ മേക്കപ്പിലാണ് താരം എത്തിയത്.
ട്രെഡീഷണലായാലും മോഡേൺ ആയാലും അനുശ്രീക്ക് ഏത് വസ്ത്രവും ഇണങ്ങും. എങ്കിലും പാരമ്പര്യ വസ്ത്രങ്ങളോടാണ് അനുശ്രീക്ക് ഏറെ ഇഷ്ടം.