മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്.
നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. എന്നാൽ ചിത്രങ്ങളിൽ അനുശ്രീ ബ്ലൗസ് ധരിക്കാത്തത് പോലെയാണ് തോന്നുന്നത്.
ട്രഡീഷ്ണൽ ആഭരണങ്ങളാണ് സാരിക്കൊപ്പം അനുശ്രീ ധരിച്ചിരിക്കുന്നത്. നെറ്റിച്ചുട്ടിയും നെക്ലേസും കമ്മലും കുപ്പി വളകളും താരത്തിനെ കൂടുതൽ സുന്ദരിയാക്കി. മുടിയിൽ ജമന്തി പൂവാണ് ചൂടിയിരിക്കുന്നത്.
‘ചെന്താർ മിഴി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ അനുശ്രീ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മനം കവരും തമിഴ് പെണ്ണ്, രവി വർമ ചിത്രം എന്നിങ്ങനെയാണ് അനുശ്രീയുടെ ചിത്രത്തിനെ ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം ചിത്രങ്ങളിൽ അനുശ്രീ ബ്ലൗസ് ധരിച്ചില്ലേ എന്നുള്ള കമന്റുകളും കാണാവുന്നതാണ്. കമന്റ് ബോക്സിൽ ഇതിനെ കുറിച്ചൊരു ചർച്ച തന്നെ നടക്കുന്നുണ്ട്.