പോലീസ് സംരക്ഷണത്തില്‍ അനുശ്രീയുടെ കൈപിടിച്ച് ഫാസില്‍, വടകരക്കാരി അനുശ്രീയും ബംഗളൂരുവിലെ ഫാസിലും കണ്ടുമുട്ടിയത് സോഷ്യല്‍മീഡിയ വഴി, ഒടുവില്‍ പോലീസ് സ്‌റ്റേഷന്‍ കയറിയത് ഇങ്ങനെ

lovers-married-890x395_cദിവസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയ പ്രണയിനികള്‍ക്ക് പോലീസ് സംരക്ഷണയില്‍ വിവാഹ സാഫല്യം. തിരുവള്ളൂരിലെ അനുശ്രീ, കൂമങ്കോട് ചെറിയ വരിക്കോളിയിലെ ഫാസില്‍ എന്നിവരാണ് വ്യാഴായ്ച്ച രാവിലെ നാദാപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. വടകരയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ അനുശ്രീയും ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഫാസിലും തമ്മില്‍ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

ഒളിച്ചോടിയ ഇവര്‍ പോലീസ് അന്വേഷണത്തിനിടെ ഹൈക്കോടതിയില്‍ ഹാജരായി. കോടതി നിര്‍ദ്ദേശത്തേ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ പെണ്‍കുട്ടിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ താമസിപ്പിക്കുകയും വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മനം മാറ്റമില്ലെന്ന് ബോധ്യപ്പെട്ടതോടെ അനുശ്രീയെ ഫാരിസിന്റെ കൂടെ വിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് സംരക്ഷണത്തില്‍ വിവാഹിതരായത്.

Related posts