തിങ്കളാഴ്ച്ച ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ സംസ്ഥാനത്ത് ഗംഭീരമായി നടന്നു. എല്ലായിടത്തും ശോഭയാത്ര നടന്നെങ്കിലും താരമായത് നടി അനുശ്രീയാണ്. ഒരു സിനിമ താരത്തിന്റെ ജാഡകളൊന്നുമില്ലാതെ ഘോഷയാത്രയ്ക്ക് മുന്നില്‍ ഭാരതാംബയായി നില്ക്കുന്ന അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സിനിമയില്‍ എത്തിയാല്‍ പിന്നെ പലരും താരജാഡ കാണിക്കുന്നത് പതിവാണ്. വലിയൊരു സെലിബ്രിറ്റിയായി എന്നൊരു തോന്നല്‍ വന്നാല്‍ പല താരങ്ങളും അവരുടെ സ്വന്തം നാട്ടിലെ പരിപാടികള്‍ക്കൊന്നും പങ്കെടുക്കാറില്ലെന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ് നടി അനുശ്രീയെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
എന്നാല്‍ അനുശ്രീയോട് പ്രതികൂലിച്ചും പലരും അഭിപ്രായപ്രകടനം നടത്തുന്നുണ്ട്. അനുശ്രീ ബിജെപിയില്‍ ചേര്‍ന്നെന്ന തരത്തിലുള്ള പ്രചാരണവും ശക്തമാണ്. ചെറുപ്പംമുതല്‍ ശോഭയാത്ര മുടക്കാത്ത അനുശ്രീ ഇത്തവണയും പതിവുതെറ്റിക്കാതെ എത്തിയതാണ് ഇത്തരത്തിലൊരു പ്രചരണത്തിന് കാരണം. ചിലര്‍ പറയുന്നത് താരത്തിന്റെ സിനിമകള്‍ ബഹിഷ്കരിക്കണമെന്നാണ്. ഇത്തരത്തില്‍ ചെയ്തതിലൂടെ നടി ആരാധകരെ അപമാനിച്ചുവെന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരും അനുശ്രീയെ അഭിനന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്. വലിയ നടിയായിട്ടും നാട്ടിന്‍പുറത്തിന്റെ നന്മ മറക്കാത്ത നടിക്ക് കൈയ്യടികളെന്നാണ് പലരും പറയുന്നത്.
അനുശ്രീ വാര്‍ത്തയില്‍ വരുന്നത് ഇതാദ്യമല്ല. അടുത്തിടെ തമിഴ് നടന് സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിന് ആരാധകര്‍ക്കൊപ്പം കൂടിയത് വലിയ വാര്‍ത്തയായിരുന്നു. കൊട്ടരക്കരയില്‍ വെച്ച് സൂര്യയുടെ ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ചു കൊണ്ടാണ് സൂര്യയുടെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ അന്ന് അനുശ്രീ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.