സ്വന്തം സഹോദരന്റെ ജന്മദിനത്തില് സഹോദരന് ഉള്‍പ്പെടെ വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. സഹോദരനായി അനുശ്രീ ഒരുക്കിയ ‘പണി’ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ജന്മദിനത്തില് രാത്രി 12 മണിക്ക് വിളിച്ചുണര്‍ത്തി സദ്യ നല്‍കിയാണ് അനുശ്രീ ചേട്ടന് സര്‍പ്രൈസ് നല്‍കിയത്. ‘ജന്മദിനം ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം’- അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.