മികച്ച കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ.
താരത്തിന്റേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഏറെ നാളായി ആരാധകർ ചോദിക്കുന്നത് താരത്തിന്റെ വിവാഹത്തെക്കുറിച്ചാണ്. വിവാഹമുണ്ടെന്നും എന്നാൽ ഉടനെയുണ്ടാകില്ലെന്നുമായിരുന്നു താരം നേരത്തെ പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ഈ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല, എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും കുറച്ച് നാള് കൂടി ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹമെന്നും അനുശ്രീ പറഞ്ഞു.
വിവാഹം ഒരു റെസ്പോണ്സിബിലിറ്റിയാണ്. കല്യാണം കഴിഞ്ഞ് ഹസ്ബന്റുണ്ട്. ജീവിതത്തെ അങ്ങനെ ഈസി കാര്യമായിട്ട് കാണുന്ന ഒരാളല്ല താനെന്നും താരം കൂട്ടിച്ചേർത്തു.
‘കല്യാണം കഴിച്ചാല്‍ ഒരു പ്രണയ വിവാഹമായിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ താല്പര്യമില്ല.
നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷന് എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം. നമ്മളെ റെസ്പെക്ട് ചെയ്യുന്ന ഒരാളായിരിക്കണം.’ – അനുശ്രീ പറയുന്നു.