ധാരാളം കഴിവുള്ള നായികമാരെ കണ്ടെത്തി മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹം സിനിമാ ലോകത്തിനു സമ്മാനിച്ച ഡയമണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക അനുശ്രീ. റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലേക്കെത്തിയത്.
ഡയമണ്ട് നെക്ലേസ് എന്ന ആദ്യ സിനിമയിലൂടെതന്നെ താരം ശ്രദ്ധേയയായി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്ക് ആണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കറുപ്പ് സാരിയില്‍ കലക്കന്‍ സ്റ്റൈലിലെത്തിയ താരത്തിന്റെ പുത്തന്‍ ലുക്ക് വൈറലാവുകയാണ്. സ്ലീവ്ലെസ് ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ബ്ലാക്ക് മെറ്റൽ കമ്മലാണ് ഇതിനോടൊപ്പം അനുശ്രീ അണിഞ്ഞിരിക്കുന്നത്.
നിരധി ആരാധകരാണ് അനുശ്രീക്കുള്ളത്. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ അനുശ്രീ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചന്ദ്രേട്ടന് എവിടെയാ, മധുരരാജ, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങളിലെ അനുശ്രീയുടെ അഭിനയം ഏറെ കൈയ്യടി ഏറ്റുവാങ്ങിയതാണ്. സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.