ഫോട്ടോഷൂട്ടിൽ തലയിൽ പൂ വച്ച് സാരിയൊക്കെ ഉടുക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിച്ചാലോയെന്ന് തോന്നും. പക്ഷെ അത് അഴിച്ച് കഴിഞ്ഞാൽ തീർന്നു. ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ.
പക്ഷെ ഇപ്പോൾ എന്തോ വിവാഹം കഴിക്കാൻ ഒരു പേടി പോലെയൊക്കെ തോന്നുന്നു. എനിക്ക് ഇനി ഇങ്ങനെ നടക്കാൻ ആകില്ലേ എന്നുള്ള ചിന്ത കേറിവന്നിട്ടുണ്ട്. അണ്ണനൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഉദ്ദേശമെന്ന്.
പേടിയാണെന്ന് വീട്ടിൽ പറയുമ്പോൾ പേടിയോ എന്ന് അവർ ചോദിക്കും. കാരണം എന്നെ ആർക്കും സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. കൊച്ചിയിൽ നിൽക്കുമ്പോൾ തോന്നും എന്റെ നാട്ടിലേക്ക് പോകണമെന്ന്.
അവിടെ നിൽക്കുമ്പോൾ തോന്നും മുംബൈയിൽ പോയാലോയെന്ന്. അവിടെ നിൽക്കുമ്പോൾ വെറുതെ ഒന്ന് ബംഗളൂരുവിൽ പോയാലോ എന്നാകും തോന്നുക. ഉടനെ തന്നെ തോന്നും എന്നാൽ ഒന്ന് ദുബായിൽ പോയിട്ട് വന്നാലോയെന്ന്. നിന്ന നിൽപ്പിൽ തോന്നാറുണ്ട് ഇങ്ങനെ ഒക്കെ. -അനുശ്രീ