സമ്മാനമായി കുപ്പിഗ്ലാസ് കിട്ടുമ്പോൾ…! ഞ​ങ്ങ​ളെ നോ​ക്കി സ​ന്തോ​ഷ​ത്തോ​ടെ ത​രു​ന്ന ഒ​രു ചി​രി; ഓർമയിലെ ഗണേഷ് കുമാറിനെക്കുറിച്ച്   അനുശ്രീ


ഒ​രു ജ​ന​നാ​യ​ക​ന്‍ എ​ങ്ങ​നെ​യാ​ക​ണ​മെ​ന്നു ഞാ​ന്‍ മ​ന​സി​ലാ​ക്കി​യ​ത് ഈ ​മ​നു​ഷ്യ​നെ ക​ണ്ടി​ട്ടാ​വ​ണം. പ​ത്ത​നാ​പു​ര​ത്തി​ന്‍റെ ജ​ന​നാ​യ​ക​ന്‍ കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍, ഞ​ങ്ങ​ളു​ടെ സ്വ​ന്തം ഗ​ണേ​ഷേ​ട്ട​ന്‍.

2002-2003 സ​മ​യ​ങ്ങ​ളി​ല്‍ നാ​ട്ടി​ലെ പ​രി​പാ​ടി​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​ന​ത്തി​നാ​യി സ്ഥി​രം എ​ത്തു​ന്ന​ത് ഗ​ണേ​ഷേ​ട്ട​ന്‍ ആ​യി​രു​ന്നു.

അ​ന്ന് സ​മ്മാ​നം വാ​ങ്ങു​ന്ന​തി​ലും ആ​കാം​ഷ​യോ​ടെ ഞ​ങ്ങ​ള്‍ കാ​ത്തി​രി​ക്കു​ന്ന​ത് ഗ​ണേ​ഷ് കു​മാ​ര്‍ എ​ന്ന സി​നി​മാ ന​ട​നെ ആ​യി​രു​ന്നു.

സ​മ്മാ​ന​മാ​യി അ​ന്ന് കി​ട്ടു​ന്ന കു​പ്പി ഗ്ലാ​സു​ക​ള്‍ അ​ദ്ദേ​ഹം സ​മ്മാ​നി​ക്കു​മ്പോ​ഴും, അ​ത് പോ​ലെ ത​ന്നെ രാ​ഷ്‌​ട്രീ​യ പ​ര്യ​ട​ന​ത്തി​നു വ​രു​മ്പോ​ഴും ഞ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ ക്യൂ ​നി​ന്ന് മാ​ല​യി​ട്ട് സ്വീ​ക​രി​ക്കു​മ്പോ​ഴും ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​രു കാ​ര്യം ഉ​ണ്ട്,അ​ദ്ദേ​ഹം ഞ​ങ്ങ​ളെ നോ​ക്കി സ​ന്തോ​ഷ​ത്തോ​ടെ ത​രു​ന്ന ഒ​രു ചി​രി..

​അ​ത് അ​ന്ന് ഞ​ങ്ങ​ള്‍​ക്ക് കി​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ അ​വാ​ര്‍​ഡ് ആ​യി​രു​ന്നു.​ഈ ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​രു പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ത്തു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്നേ ഉ​ണ്ടാ​യി​രു​ന്നു ജ​ന​പ്രീ​തി അ​ല്‍​പം പോ​ലും കു​റ​യാ​തെ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്ന് ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു. -അ​നു​ശ്രീ

Related posts

Leave a Comment