മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനുശ്രീ. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. അനുശ്രീ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കവരുന്നത്.
അടുത്തിടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം അനുശ്രീ മൂന്നാറിലേക്കൊരു യാത്ര പോയിരുന്നു. മൂന്നാറിലെ ഡ്രീം കാച്ചര്‍ പ്ലാന്റേഷന് റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
തേയിലക്കാടിനു നടുവിലെ ഹില്‍ ടോപ്പ് റെസ്റ്റോറന്റില്‍ സ്വിമ്മിംഗ് പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് ഇത്. രസകരമായ ക്യാപ്ഷനും താരം തന്നെ നല്‍കിയിട്ടുണ്ട്.
”ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത് ഉത്തരം:ഞാനൊരു മീനിനെ പോലെ നീന്തിത്തുടിയ്ക്കുന്നത് ആത്മസുഹൃത്തുക്കള്‍ നോക്കി നില്ക്കുന്നു.”
16 ഡിഗ്രിയില്‍ തണുത്തുറഞ്ഞു നില്ക്കുമ്പോള് സ്വയം ഒരു അക്വവുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നുമാണ് മറ്റൊരു ചിത്രത്തിന് അനുശ്രീ നല്കിയ ക്യാപ്ഷന്‍.
അടുത്തിടെ, സഹോദരിയുടെ ഹല്‍ദി ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും അനുശ്രീ പങ്കുവെച്ചിരുന്നു.
മുണ്ടും ഷര്‍ട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് വേറിട്ട ലുക്കിലുള്ള അനുശ്രീയെ ആയിരുന്നു ആ ചിത്രങ്ങളില്‍ കണ്ടത്. എന്തായാലും അനുശ്രീയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.