മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ വെള്ളിത്തിരയിലെത്തിയ അനുശ്രീ ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്.
ഇപ്പോഴിതാ സിനിമാലോകത്തെ കുറിച്ചുള്ള അനുശ്രീയുടെ ചില വാക്കുകള്‍ വാര്‍ത്താപ്രാധാന്യം നേടുകയാണ്. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണമെന്നാണ് അനുശ്രീ പറയുന്നത്.
വിട്ടു വീഴ്ചയ്ക്ക് തയാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല. സിനിമ മോശമാണെന്നുള്ള ധാരണ ശരിയല്ല.
ഒരു ഓഫര്‍ വരുമ്പോള്‍ അത് എങ്ങനെയുള്ള ടീമാണ്, ആരുടെ പ്രൊജക്ടാണ് എന്നൊക്കെ അറിഞ്ഞിട്ട് മാത്രമേ ഇറങ്ങാവൂ.
ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ പലരും എന്നോട് അയ്യോ സിനിമയാണ് പോകല്ലേ… എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരെക്കൊണ്ട് നീ സിനിമയില്‍ വന്നത് നന്നായി എന്ന് തിരുത്തിപ്പറയിപ്പിക്കാനായി. അതാണ് എന്റെ സന്തോഷം.
ലാല്‍ ജോസ് ചിത്രത്തിലൂടെയായിരുന്നു അനുശ്രീയുടെ അരങ്ങേറ്റം. അതുകൊണ്ട് തനിക്കൊരു ഗോഡ് ഫാദറിനെ പോലെയായിരുന്നു അദ്ദേഹമെന്നും അനുശ്രീ പറയുന്നു.
അതുകൊണ്ടാകാം തുടക്കത്തില്‍പോലും സിനിമയില്‍ നിന്ന് എനിക്കൊരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല. സിനിമയില്‍ നടിമാര്‍ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ട്.
എന്നാല്‍ ഏതെങ്കിലും കാലത്ത് അങ്ങനെയായിരുന്നുവോ എന്നൊന്നും എനിക്ക് അറിയില്ല. ഈ പറയുന്ന വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായി എന്ന് എനിക്കറിയില്ല.
മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഉത്തരം വികാരവിചാരങ്ങള്‍ ഒന്നും ഇല്ലേ- അനുശ്രീ ചോദിക്കുന്നു.
സിനിമയ്ക്ക് വേണ്ടി നമ്മുടെ സമയത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ തീര്‍ച്ചയായും വിട്ടുവീഴ്ച വേണ്ടിവരും.
അതിനപ്പുറമുള്ള വിട്ടുവീഴ്ചകള്‍ ഇന്നേവരെ എന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെന്നും അനുശ്രീ ഒരഭിമുഖത്തില്‍ പറഞ്ഞു.