അനുശ്രീയെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ്. സുജിത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് ലാൽ ജോസ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അനുശ്രീയെ പുകഴ്ത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ലാൽ ജോസ് പറഞ്ഞത് ഇങ്ങനെ.
“”താൻ നട്ട വൃക്ഷത്തെെ ഒരു വൻവൃക്ഷമാകുന്നത് നോക്കിക്കാണുന്ന കർഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങൾ ..!’’അനുശ്രീ നായികയും നായകനും ഒക്കെയാകുന്ന “ഓട്ടർഷ” എന്ന കൊച്ചു ചിത്രമാണ് ഞങ്ങൾ അടുത്തതായി റിലീസ് ചെയ്യുന്നത്. ഈ നല്ല ചിത്രം നിങ്ങൾക്കിഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ, ..എൽ ജെ ഫിലിംസ്.”
സിനിമയിൽ ഓട്ടോറിക്ഷ ഡ്രൈവറായ അനിത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. ജയരാജ് മിത്രയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ലാൽജോസിന്റെ എൽ.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.