Anusree nskldലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ.
സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി എത്തിയ അനുശ്രീ ബോള്‍ഡായിട്ടുളള കഥാപാത്രങ്ങളിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും അനുശ്രീ പങ്കുവയ്ക്കാറുണ്ട്. നടിയുടേതായി വരാറുളള ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.
കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം തന്നെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട് അനുശ്രീ. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് നടി മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
ഒരു റിയാലിറ്റി ഷോയിലൂടെ എത്തിയ താരത്തിന് തുടര്‍ന്ന് ലാല്‍ജോസ് ചിത്രത്തില്‍ അവസരം ലഭിക്കുകയായിരുന്നു. ഒമ്പത് വര്‍ഷത്തെ കരിയറില്‍ ഇരുപത്തഞ്ചിലധികം ചിത്രങ്ങളിലാണ് നടി വേഷമിട്ടത്.
അതേസമയം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ആരാധകന്റെ ചോദ്യത്തിന് നടി നല്കിയ മറുപടി വൈറലായിരുന്നു. കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അനുശ്രീയോട് ചോദിച്ച് ആരാധകര്‍ എത്തി.
ഇതിനിടെ ഒരാള്‍ നടിയോട് ചോദിച്ചത് ഞാന്‍ കെട്ടിക്കോട്ടെ… എന്നായിരുന്നു. മറുപടിയായി കെട്ടിക്കോളൂ…
വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂവെന്നായിരുന്നു അനുശ്രീ കുറിച്ചത്. ആരാ വേണ്ടത് എന്ന് പറഞ്ഞേ എന്നും അനുശ്രീ ചോദിച്ചു.
മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരെയും ഒരേപോലെ ഇഷ്ടം എന്നാണ് നടി മറുപടി നല്‍കിയത്.