ഭയങ്കര ധൈര്യമുള്ള കുട്ടിയായിരുന്നു അനുശ്രീ. മണ്ടൻ ധൈര്യമാണോ ശരിക്കുള്ള ധൈര്യമാണോ എന്ന് എനിക്ക് മനസിലായിട്ടില്ല. സൂര്യ ടിവിയിലെ റിയാലിറ്റി ഷോയിൽ ഞാനുമായി ഇന്ററാക്റ്റ് ചെയ്യുന്നതായിരുന്നു ആദ്യഭാഗം.
ഒരു ഹവായ് ചെരിപ്പൊക്കെയിട്ട് വീട്ടിൽ നിൽക്കുന്നതുപോലെയാണ് അനുശ്രീ വന്നത്. ബാക്കിയുള്ളവർ മേക്കപ്പിലായിരുന്നു. ഞാൻ നിന്നെ സെലക്റ്റ് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു ഞാൻ അവളോട് ചോദിച്ചത്.
സാർ അല്ലെങ്കിൽ മറ്റൊരു സാർ, ഞാനെന്തായാലും സിനിമയിൽ വരും. ആ ഒരൊറ്റ മറുപടിയിലൂടെയാണ് അവൾ ഇൻ ആയത്.
അസാധ്യ സെൻസ് ഓഫ് ഹ്യൂമറുള്ളയാളാണ്. ഒരുപാട് പരിമിതികളൊക്കെയുള്ള സാഹചര്യങ്ങളിൽ നിന്നും വന്നതാണ്. -ലാൽ ജോസ്