മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അരുണേട്ടാ… (ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടന് എവിടെയാ…(ചന്ദ്രേട്ടന് എവിടെയാ) എന്നീ അനുശ്രീയുടെ ഡയലോഗുകള്‍ മാത്രം മതി ഈ നടിയെ ഓര്‍ത്തെടുക്കാന്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവച്ച ഒരു രസകരമായ ചിത്രമാണ് വൈറലാകുന്നത്.
തന്റെ പേരില്‍ കേരളത്തില്‍ ഒരു റോഡ് തന്നെയുണ്ട് എന്ന് പറയുകയാണ് അനുശ്രീ.കേരളത്തില്‍ ഒരിടത്ത് “അനുശ്രീ റോഡ്’ എന്ന് പേരുള്ള സ്ഥലമുണ്ട്. അനുശ്രീ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് അനുശ്രീ റോഡുള്ളത്. അവിടെയുള്ളവര്‍ക്കു മാത്രമറിയാവുന്ന കാര്യം. പച്ച പെയിന്റ് അടിച്ച്, അതില്‍ വെളുത്ത അക്ഷരങ്ങളില്‍ അനുശ്രീ റോഡ് എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്.
മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇട്ടുകൊണ്ടാണ് അനുശ്രീ, “അനുശ്രീ റോഡിനെ’ പരിചയപ്പെടുത്തുന്നത്. “പിന്നല്ല…’ എന്നാണ് അനുശ്രീ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. -പിജി