ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? നടി അനുശ്രീ തലയില്‍ കൈവച്ച് ഇങ്ങനെ ചോദിച്ചെങ്കില്‍ അത്ഭുതപ്പെടാനൊന്നുമില്ല. തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ നടിക്കുണ്ടായ ഒരു അനുഭവം അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല. നടിയും സുഹൃത്തും കൂടി വിമാനത്താവളത്തിലെ കോഫി ഷോപ്പില്‍ നിന്നും രണ്ടു കാപ്പിയും പഫ്സും വാങ്ങിക്കഴിച്ചു. ബില്‍ കൊടുക്കാന്‍വേണ്ടി 100 രൂപ എടുത്തുകൊടുക്കുകയും ചെയ്തു.
എന്നാല്‍, വെയ്റ്റര്‍ കൊണ്ടുപോയി കൊടുത്ത ബില്ലിലെ തുക 680 രൂപ! ‘എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തം വിടീക്കല്ലെ” അനുശ്രി തന്റെ ഞെട്ടല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. പൊതുജനങ്ങളെ പകല്‍ കൊളളയടിക്കുകയാണ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫി ഷോപ്പുകളെന്ന ആരോപണം നേരത്തെയും ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ വിമാനത്താവളത്തിലെ തോന്ന്യാസ കച്ചവടത്തിനെതിരേ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.
കൈനിറയെ ചിത്രങ്ങളുള്ള അനുശ്രീ മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ നിരയിലേക്കുയര്ന്നുകഴിഞ്ഞു. ഓണം റിലീസ് ആയി ഇറങ്ങിയ രണ്ട് ചിത്രങ്ങളില്‍ നായിക അനുശ്രിയായിരുന്നു. കുഞ്ചാക്കോ ബോബന്റെ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയിലോ’യും മോഹന്‍ലാലിന്റെ ‘ഒപ്പ’വും. രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. കൈനിറയെ ചിത്രങ്ങളും അനുവിന് ഇപ്പോഴുണ്ട്.