പ്രണവിനെ നമ്മളൊക്കെ അതിശയത്തോടെയാണ് നോക്കിയിരുന്നത്. അങ്ങോട്ട് പോയി മിണ്ടാൻ പോലും ഒരു ബുദ്ധിമുട്ടായിരുന്നു. പക്ഷെ പ്രണവ് അങ്ങനെയല്ല.
ഇങ്ങോട്ട് വന്ന് സംസാരിക്കും നമുക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങൾ അച്ചാറും മിഠായിയുമൊക്കെ വാങ്ങികൊണ്ട് വന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പു ചേട്ടൻ വരും എനിക്ക് കൂടി കുറച്ച് തരുമോയെന്ന് ചോദിച്ച്.
നമുക്ക് മിണ്ടാൻ മടിയുണ്ടെന്ന് പ്രണവിന് മനസിലാകുമ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് സംസാരിക്കും. നമ്മൾ ലാൽ സാറിന്റെ മകൻ എന്ന രീതിയിലാണ് പ്രണവിനെ നോക്കുക. പ്രണവ് പെരുമാറുമ്പോൾ നമുക്ക് അങ്ങനൊരു ഫീൽ തോന്നുകയില്ല.
നമ്മുടെ കൂടെ കമ്പിനിയടിച്ച് നിൽക്കും. മൂന്ന് സിനിമ ചെയ്തിട്ടും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ വിറയൽ വരും. സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെയാണ് ഡയമണ്ട് നെക്ലേസ് ചെയ്തത്.-അനുശ്രീ