സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുതിയ ചിത്രങ്ങളുമായി എത്തിയത്.
ബുള്ളറ്റിലിരിക്കുന്ന ഫോട്ടോയുമായാണ് താരം ഇപ്പോൾ എത്തിയത്. സഹോദരനോട് ബുള്ളറ്റ് ചോദിച്ചുവെന്നും അപ്പോൾ ലഭിച്ച മറുപടിയെക്കുറിച്ചുമാണ് താരം ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
അണ്ണാ ഒരു റൗണ്ട് താടേയ്… വേണ്ട, നീ അതുകൊണ്ട് കാഷ്മീർ വരെ പോയിട്ട് വരും അതുകൊണ്ട് തൽക്കാലത്തേക്ക് ഷെഡിൽ വെച്ച് ഫോട്ടോ എടുത്താ മതിയെന്നായിരുന്നു അനൂപ് അണ്ണന്റെ മറുപടി, ഇതോടെ ഞാൻ പ്ലിംഗായെന്നും അനുശ്രീ കുറിച്ചിട്ടുണ്ട്.
അതീവ ഗ്ലാമറസായി ബുള്ളറ്റിലിരിക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. കൂളിങ് ഗ്ലാസും വെച്ചുള്ള ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു അനുശ്രീ സിനിമയിൽ തുടക്കം കുറിച്ചത്. റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് പിന്നാലെയായാണ് താരത്തിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്.
കലാമണ്ഡലം രാജശ്രീയായുള്ള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഇതിന് ശേഷമായി നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്.
ലോക്ക് ഡൗണ്‍ സമയത്ത് വീട്ടുവളപ്പിൽ നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളുമായാണ് നേരത്തെ അനുശ്രീ എത്തിയത്. നാടൻ വേഷങ്ങളുമായി സജീവമായ അനുശ്രീയെ മോഡേണ്‍ ഡ്രസിൽ കണ്ടപ്പോൾ പലർക്കും ഇഷ്ടമായിരുന്നില്ല. ഇതേക്കുറിച്ച് നിരവധി പേരായിരുന്നു കമന്റിട്ടത്.
വസ്ത്രം മഹാബോറാണെന്നായിരുന്നു ഒരാൾ പറഞ്ഞത്. താങ്കൾ നല്ല വസ്ത്രം ധരിച്ചോളൂയെന്നായിരുന്നു താരം മറുപടി നൽകിയത്. ചേച്ചിയെ ഇങ്ങനെയുള്ള വസ്ത്രത്തിൽ കണ്ടിട്ടില്ല.
അതുകൊണ്ടാണ് പറഞ്ഞത്. എപ്പോഴും പരന്പരാഗത വസ്ത്രങ്ങൾ മാത്രം പറ്റില്ലല്ലോ, ഞാൻ ചെയ്ത കഥാപാത്രങ്ങൾ കാരണം നിങ്ങൾക്ക് അങ്ങനെ തോന്നുന്നതാണെന്നായിരുന്നു അനുശ്രീയുടെ മറുപടി. ഈ മറുപടിയും വൈറലായി മാറിയിരുന്നു.