അടുത്തിടെയായി എപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള സീരിയല്‍ താരമാണ് അനുശ്രീ.
വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന അനുശ്രീ യുട്യൂബ് ചാനല്‍ സോഷ്യല്‍മീഡിയ എന്നിവ വഴി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അനുശ്രീ വിവാഹിതയായത്.
അനുശ്രീയുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ നടന്നതായിരുന്നില്ല. പ്രണയ വിവാഹമായിരുന്നു. ക്യാമറാമാന് വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്.
തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയല്‍ ലോക്കേഷനില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. 2005 മുതല്‍ അഭിനയ രംഗത്ത് സജീവമായുള്ള അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളില്‍ അഭിനയിച്ചു.
ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ആണ്‍കുട്ടിയായി വേഷമിട്ടുകൊണ്ടാണ് അനുശ്രീ എല്ലാവര്ക്കും പ്രിയങ്കരിയായത്.
ആരവ് എന്നൊരു ആണ്‍കുഞ്ഞും അനുശ്രീക്കുണ്ട്. പക്ഷെ കുറച്ച് നാളുകളായി ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് കഴിയുകയാണ് അനുശ്രീ.
ഒരു സോഷ്യല്‍മീഡിയ പോസ്റ്റ് വഴിയാണ് ഭര്‍ത്താവുമായി പ്രശ്നങ്ങളുള്ള കാര്യം അനുശ്രീ ആരാധകരെ അറിയിച്ചത്.
മകന് ഇപ്പോള്‍ അനുശ്രീക്കൊപ്പമാണ് വളരുന്നത്. അനുശ്രീ വിവാഹ മോചിതയായിട്ടില്ല. അമ്മയ്ക്കൊപ്പമാണ് അനുശ്രീ ഇപ്പോള്‍ താമസം.
സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയില്‍ അഭിനയിക്കവെയാണ് അനുശ്രീ വിവാഹിതയായത്.
ഇപ്പോഴിത ഭര്‍ത്താവുമായുള്ള യഥാര്‍ഥ പ്രശ്നം എന്താണെന്ന് സീ മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ അനുശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ്.
‘വിവാഹം ചെയ്തത് എടുത്ത് ചാട്ടമായി തോന്നി. പക്ഷെ ആ സമയത്ത് തോന്നിയിരുന്നില്ല. അതിപ്പോള്‍ പുതിയതായി വിവാഹം ചെയ്ത ഏത് കപ്പിള്‍സിനോട് ചോദിച്ചാലും അവര്‍ ഇത് തന്നെ പറയൂ.’
‘അയ്യോ… ഇത് എടുത്ത് ചാട്ടമല്ല. ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ് എന്നൊക്കെ മാത്രമെ പറയൂ. പക്ഷെ ലൈഫ് മുന്നോട്ട് പോയി തുടങ്ങുമ്പോഴെ അതിന്റെ ബുദ്ധിമുട്ടും പ്രശ്നങ്ങളും പ്രയോരിറ്റീസും മനസിലാകൂ.’
‘ജീവിതത്തില്‍ ഏറ്റവും വേണ്ടൊരു കാര്യമാണ് സാമ്പത്തികം. സാമ്പത്തികമായി സ്റ്റഡിയായില്ലെങ്കില് ഒന്നും ചെയ്യാന്‍ പറ്റില്ല.
കാരണം !വിവാഹം കഴിഞ്ഞപ്പോഴേക്കും ഞാന്‍ വര്‍ക്ക് ചെയ്യുന്നത് നിര്‍ത്തിയിരുന്നു. കുറച്ച് ഇന്റര്‍വ്യൂകളും മറ്റും ചെയ്തിരുന്നു അത്രമാത്രം.’
‘സാമ്പത്തികം പ്രശ്നമായതോടെ തന്നെ ഞങ്ങളുടെ കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു.
എന്റെ എക്സ്പെന്‍സ് എനിക്കുള്ള ഒരു കാര്‍ മാത്രമായിരുന്നു. പക്ഷെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിറയെ ചിലവുകള്‍ ഉണ്ടായിരുന്നു.’
‘അതെല്ലാം ഒരുമിച്ച് മാനേജ് ചെയ്യാന്‍ അദ്ദേഹത്തിന് പറ്റുന്നുണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ തമ്മില്‍ ചെറിയ പ്രശ്നങ്ങളുണ്ടായി.
ആ പ്രശ്നം പറഞ്ഞ് പറഞ്ഞ് വലുതായി ഈ അവസ്ഥ വരെ എത്തി. കുഞ്ഞാകുമ്പോഴേക്കും നമ്മള് സാമ്പത്തികമായി കുറച്ച് സ്റ്റേബിളാകണം.’
‘സാമ്പത്തികം വലിയൊരു ഘടകമാണ്. നമ്മള് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് പോലെ കുഞ്ഞ് അഡ്ജസ്റ്റ് ചെയ്യില്ല. കുഞ്ഞ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് കാണാന്‍ ഒരു അച്ഛനും അമ്മയും ഇഷ്ടപ്പെടില്ല. അമ്മമാര്‍ പ്രത്യേകിച്ച്.’
‘ആ ഒരു അവസ്ഥ കുഞ്ഞിന് വരാതിരിക്കാന്‍ അവന് അത് അനുഭവിക്കാതിരിക്കാനാണ് ഞാന്‍ എന്റേതായ തീരുമാനം എടുത്ത് ബാക്ക് എടുത്തത് അത്രമാത്രം’ അനുശ്രീ പറഞ്ഞു.