ട്വൽത്ത്മാനിലേക്ക് ജിത്തു സാർ വിളിപ്പച്ചോൾ ഇതൊരു ലാലേട്ടൻ സിനിമയാണെന്ന് പറഞ്ഞിരുന്നു.
പത്ത്, പതിനൊന്നുപേർ ഉണ്ടായിരിക്കും, അനുവിന് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചിരുന്നു.
ഞാനപ്പോൾ തന്നെ ജിത്തു സാറിന്റെ സിനിമയല്ലേയെന്നാണ് ചോദിച്ചത്. എങ്കിൽ വൺ ലൈൻ ആയിട്ട് പറയുന്നില്ല, നേരിട്ട് സ്ക്രിപ്റ്റ് വായിക്കൂവെന്ന് അദ്ദേഹം പറയുകയായിരുന്നു.
അങ്ങനെ ജിത്തു സാറിന്റെ വീട്ടിൽ പോയാണ് വായിക്കുന്നത്. ഞാൻ ചെല്ലുമ്പോൾ നമ്മുടെ ടീമിലെ തന്നെ രണ്ടു മൂന്നു പേർ അവിടെ ഓരോ മൂലകളിൽ ഇരുന്ന് സ്ക്രിപ്റ്റ് വായിക്കുന്നുണ്ടായിരുന്നു.
പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി.ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല.
ഇതൊക്കെ ആരാണ് ചെയ്യുന്നതെന്നോ നമ്മുടെ റോൾ ഏതെന്നോ ഒന്നും പറഞ്ഞിട്ടില്ല. പകുതി വായിച്ചിട്ട് വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നിട്ടുണ്ട്.
നല്ലൊരു ടീമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ചായിരുന്നു ഷൂട്ടിംഗ്. അതില്ലാത്തപ്പോൾ എല്ലാവരും കൂടി ഗെയിം കളിക്കും. ആരും ഫോണിൽ കുത്തിരിയിരുന്നില്ല.
അനുശ്രീ