ഈ ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിലൂടെ ആക്ടീവായ താരങ്ങളിലൊരാളാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ടുകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ലോക്ക് ഡൗണിനെത്തുടർന്ന് പത്തനാപുരത്തെ വീട്ടിൽ കുടുംബത്തോടൊപ്പം ഒഴിവുകാലം ആസ്വദിക്കുകയാണ് അനുശ്രീ. ബോൾഡ് ലുക്കിലാണ് അനുശ്രീ എത്തിയിരിക്കുന്നത്.
രസകരമായ കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. നേരത്തെ താരം പങ്കുവച്ച മേക്കോവർ ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. പുതിയ ചിത്രത്തിലും മോഡേണായി ഹോട്ട് ലുക്കിലാണ് അനുശ്രീ എത്തിയിരിക്കുന്നത്.
നാടൻ പെണ്‍കുട്ടിയെന്ന തന്റെ ഇമേജ് മാറ്റിപ്പിടിച്ചിരിക്കുകയാണ് അനുശ്രീ.അതേസമയം താരത്തിന്റെ ബോൾഡ് മേക്കോവർ ചിലർക്ക് പിടിച്ചിട്ടില്ല.
താരത്തെ നാടൻ ലുക്കിൽ തന്നെ കാണാനാണ് ഇഷ്ടമെന്നാണ് ചിലരുടെ അഭിപ്രായം.സദാചാര ക്ലാസുമായും ചിലരെത്തിയിട്ടുണ്ട്. നാടൻ വേഷത്തിലാണ് അനുശ്രീയെ കാണാൻ ഭംഗിയെന്ന് കൂടുതൽപേരും പറയുന്നു.സ്ഥിരം സങ്കൽപങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ഫോട്ടോഷൂട്ടെന്ന് അനുശ്രീ നേരത്തേ പറഞ്ഞിരുന്നു.
എന്റെ ആദ്യ മലയാള സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വർഷം പിന്നിടുന്നു. വഴക്കമുള്ള അഭിനേതാവായി രൂപാന്തരപ്പെടുകയും പരിണമിക്കുകയും ചെയ്യേണ്ടതും, കൂടുതൽ പഠിക്കേണ്ടതും, എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യജീവി ആവേണ്ടതും എന്റെ കടമയാണ്.
എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിരം സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരന്പര- അനുശ്രീ കുറിച്ചു.