ലോക്ക്ഡൗണ്‍ കാലത്ത് സാധാരണക്കാരെ പോലെതന്നെ താരങ്ങളും നല്ല വിരസതയിലൂടെയാണ് കടന്നുപോകുന്നത്. ഈ വിരസതയകറ്റാൻ പലരും വ്യത്യസ്തമായ മാർഗങ്ങൾ കണ്ടെത്തുന്നുണ്ട്.
അത്തരത്തിൽ നടി അനുശ്രീ കണ്ടെത്തിയ വ്യത്യസ്തമായ മാർഗമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച.
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിൽ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ലോക്ക് ഡൗണ്‍ സമയത്ത് വീട്ടുവളപ്പിലെ കമുകുംഞ്ചേരി മോഡൽ ഫോട്ടോഷൂട്ട് എന്നാണ് അടിക്കുറിപ്പ്. ഫോട്ടോ എടുത്തത് മഹേഷ് ഭായ്, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്ത് തന്നത് ചേട്ടൻ, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, അസിസ്റ്റൻസ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്തവിളി അമ്മൂമ്മ, സുരക്ഷാമേൽനോട്ടം പട്ടിക്കുട്ടി ജൂലി എന്നിങ്ങനെയാണ് ചിത്രത്തിനുള്ള അടിക്കുറിപ്പ്.
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. വീട്ടുമുറ്റത്തെ പൂന്തോട്ടവും വളർത്തുനായയുമൊക്കെയാണ് വിശേഷങ്ങളിൽ താരങ്ങൾ. ലോക്ക്ഡൗണ്‍കാലത്ത് സുരക്ഷിതമായി കൊല്ലം പത്തനാപുരത്തെ വീട്ടിൽ തന്നെയാണ് അനുശ്രീ.