കോഴിക്കോട്: പി.വി. അൻവർ എംഎൽഎ അനധികൃതമായി നിർമിച്ച കക്കാടംപൊയിലിലെ ചെക്ക് ഡാം പൊളിക്കാൻ മലപ്പുറം സബ് കളക്ടറുടെ ഉത്തരവ്. ഇതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ ഡെപ്യൂട്ടി കളക്ടർ തഹസിൽദാർക്ക് നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു.
ഇതിനിടെ എംഎൽഎ അടക്കം പന്ത്രണ്ട് പേർ വ്യാഴാഴ്ച കളക്ടറേറ്റിൽ നടക്കുന്ന ഹിയറിംഗിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ചീങ്കണ്ണിപ്പാറയിലെ നിർമാണവുമായി ബന്ധപ്പെട്ട പരാതിയിൽ പെരിന്തൽമണ്ണ സബ് കളക്ടറാണ് നോട്ടീസ് നൽകിയത്. ചെറുകിട ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി